hampi.in

Everything About Hampi!
read this page on mobile

ഹംപി. ഇന്ത്യ!

ഹിന്ദു സാമ്രാജ്യമായിരുന്ന വിജയനഗരത്തിന്റെ മദ്ധ്യകാലത്തെ തലസ്ഥാനമായിരുന്നു ഹംപി എന്ന് ഇന്ന് പരക്കെ അറിയപ്പെടുന്ന നഗരം. ഇന്ത്യയിലെ കര്ണ്ണാടക സംസ്ഥാനത്തെ ഹംപി യൂനെസ് കോയുടെ ലോക ചരിത്രസ്മാരകങ്ങളില് പെടുന്നു.

ഹംപി : കാഴ്ചകാണാനെത്തുന്നവര്ക്കൊരു സ്വര്ഗ്ഗം, തീര്ഥാടകര്ക്കാവട്ടെ ആഹ്ലാദദായകവും.

ജീര്ണ്ണാവസ്ഥയിലും മനം കവരുന്ന ഹംപി ആണ്ടു തോറും ആയിരക്കണക്കിന് സന്ദര്ശകരെയും തീര്ഥാടകരെയും ആകര്ഷിക്കുന്നു. പാറക്കെട്ടുകള് ചിതറിക്കിടക്കുന്ന നീണ്ട മലനിരകള് ഹംപിയ്ക്ക് അതുല്യമായൊരു പശ്ചാത്തലമൊരുക്കുന്നു.

കുന്നുകളിലും താഴ്വരകളിലുമായി അഞ്ഞൂറോളം സ്മാരകങ്ങള്: മനോഹരമായ ക്ഷേത്രങ്ങള്, അരമനകളുടെ അടിത്തറകള്, ജലധാരകളുടെ അവശിഷ്ടങ്ങള്, പുരാതനമായ തെരുവീഥികള്, രാജ മണ്ഡപങ്ങള്, കൊത്തളങ്ങള്, പ്രസംഗവേദികള്, ഖജനാവുകള്, … പട്ടിക അന്തമില്ലാതെ നീളുന്നു. കാഴ്ചകാണാനെത്തുന്നവര്ക്കൊരു സ്വര്ഗ്ഗം, തീര്ഥാടകര്ക്കാവട്ടെ ആഹ്ലാദദായകവും.

ഹംപിയില് ഓരോ മുക്കിലും ഒരാശ്ചര്യം പതിയിരിക്കുന്നു. ഓരോ സ്മാരകത്തിലും പുറത്തുകാണുന്നതിലേറെ ഒളിച്ചിരിക്കുന്നു. സന്ദര്ശകര് കൂട്ടമായെത്തുന്ന നൂറില്പ്പരം ജനപ്രിയ സങ്കേതങ്ങളുണ്ട് ഈ തുറന്ന കാഴ്ചബംഗ്ലാവില്.

ഇന്നത്തെ ഹംപി യെക്കുറിച്ചുള്ള ഈ വെബ് സൈറ്റ് സന്ദര്ശിക്കുക. ചരിത്രസ്മാരകങ്ങളുടെ വിവരണങ്ങളും ചിത്രങ്ങളും, നിങ്ങള്ക്ക് അച്ചടിക്കാവുന്ന ഹംപിയുടെ ഭൂപടം, യാത്രാവിവരങ്ങള്, നിങ്ങളുടെ സന്ദര്ശനത്ത്നുള്ള സൂചനകള്, ഹോട്ടലുകളെക്കുറിച്ചുള്ള വിവരം, യാത്രാപരിപാടി, തുടങ്ങി ഹംപിയെക്കുറിച്ചുള്ള നിരവധി വിവരങ്ങള് എല്ലാം ഇവിടെ ഇണക്കിവെച്ചിരിക്കുന്നു.

പ്രധാന വെബ് പേജ് ( www.Hampi.in ) ഇംഗ്ലീഷിലാണ്. എങ്കിലും വായനക്കാരന് കൂടുതല് ഉതകാന് ധാരാളം ചിത്രങ്ങളും ഭൂപടങ്ങളും നിര് ല്ലോഭം ചേര്ത്തിട്ടുണ്ട്.

മലയാളം തര്ജ്ജമയ്ക്ക് കടപ്പാട്: കെ ടി രാജഗോപാലന്

മറ്റേതെങ്കിലും ഭാഷയിലേക്ക് തര്ജ്ജമ ചെയ്യാന് സഹായിക്കാന് കഴിയുമെങ്കില് എന്നെ അറിയിക്കുക.

hampi.in

Everything About Hampi!
--
Vijayanagara Coinage
--
Festivals

List of festivals in Hampi & months

--
Hampi Ruin
--
Hampi Photos
--
Hampi Photos 1

The landscape of Hampi is filled with unending array of carvings. Some may want to call it an open museum. The carvings of religious as well as secular theme are carved on boulders in its natural settings as well as into the manmade structures. The following depicts a sample collection of such images....

1